Greenland Avenue Road,Kolazhy,Thrissur-10,Kerala,India inpsych11@gmail.com Working Hours: 24/7

ന്യൂറോട്ടിക് ഡിപ്പ്രഷനെ (നാഡീരോഗ വിഷാദം) എങ്ങിനെ തിരിച്ചറിയാം?

വ്യക്തിപരവും തീവ്രവുമായ മാനസികപ്രയാസങ്ങളാണ് പൊതുവെ വിഷാദരോഗ മായി (ഡിപ്പ്രഷന്‍) തീരുന്നത്. ഒരിക്കലും പ്രതീക്ഷിക്കാത്തതരം ആഘാതങ്ങള്‍ ഇതിന് കാരണമാകും. പരീക്ഷകളില്‍ തോല്‍വി സംഭവിക്കുമ്പോള്‍, ആഗ്രഹിച്ച കാര്യം നടക്കാതെ വരുമ്പോള്‍, ഉറ്റവരുടെ വേര്‍പാടുകള്‍ നേരിടുമ്പോള്‍, സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാകുമ്പോള്‍ ഈ ഘട്ടങ്ങളിലെല്ലാം നമ്മെ വിഷാദം പിടികൂടാറുണ്ട്. കുറച്ച് നാളത്തെക്കെങ്കിലും വിഷാദരോഗത്തിന്‍റെയും ന്യൂറോസിസി ന്‍റെയും വിഷാദരോഗത്തിന്‍റെയും പിടിയില്‍പെടാത്ത മനുഷ്യര്‍ ഉണ്ടായിരിക്കില്ല. ഈ അവസ്ഥ കുറച്ചുനാള്‍ കഴിഞ്ഞാല്‍-മരുന്നിന്‍റെയോ മറ്റു ചികിത്സാരീതിക ളുടെയോ സഹായത്താല്‍ താനെ മാറിപോകുന്നതാണ്. എന്നാല്‍ ന്യൂറോട്ടിക് ഡിപ്പ്രഷന്‍ അഥവാ നാഡീരോഗകാരണത്താല്‍ സംഭവിക്കുന്ന വിഷാദത്തിന്‍റെ പ്രവര്‍ത്തനം തിരിച്ചാണ്. ഇവ കുറെനാള്‍ വ്യക്തിയുടെ കൂടെ സ്ഥിതിചെയ്യും. എല്ലാതരം പ്രയോഗിക ചികിത്സ (കൗണ്‍സിലിംഗ്, മരുന്ന്, സൈക്കോതെറാപ്പി, ഗൈഡന്‍സ്, വ്യായാമം, ഭക്ഷണക്രമം തുടങ്ങിയവ സമുന്വയിച്ച ചികിത്സ)നല്‍കാത്തപക്ഷം രോഗി ഗുരുതരമായ മാനസിക രോഗാവസ്ഥയിലേക്ക് ചെന്നെത്തുന്നതാണ്.
ഇന്ന് സമൂഹത്തിലെ ഏറ്റവും ഗുരുതരമായ രോഗങ്ങളില്‍ ഒന്നായി ന്യൂറോട്ടിക് വിഷാദരോഗത്തെ കാണുന്നു. ന്യൂറോട്ടിക്ഡിപ്പ്രഷന്‍ ബാധിച്ചവ്യക്തിയെ രോഗം എളുപ്പം പിടിവിട്ട് പോകുകയില്ല. സാധാരണ കാഴ്ച്ചപാടില്‍ നിന്നുകൊണ്ട് നോക്കിയാല്‍ ഇത്തരം വിഷാദരോഗത്തെ കണ്ടെത്തുവാന്‍ പറ്റില്ല. എന്തെന്നാല്‍ വിഷാദം എന്നവാക്ക് കേള്‍ക്കുമ്പോള്‍ പലരും സങ്കടം ദുഖം എന്നൊക്കെയാണ് ചിന്തിക്കുക. എന്നാല്‍ ഇത് വെറും സങ്കടമല്ല. ഇവിടെ മുഖ്യമായ വിഷയം ഇത്തരക്കാര്‍ ആത്മഹത്യക്ക് ശ്രമിക്കുന്നു എന്നതാണ്. വിഷാദരോഗികളില്‍ 15% പേര്‍ ആത്മഹത്യ ചെയ്യുന്നുണ്ട്. വിഷാദരോഗ ലക്ഷണമില്ലാത്ത പലരും ആത്മഹത്യ ചെയ്തതായ വാര്‍ത്തകള്‍ നമ്മള്‍ കേള്‍ക്കാറുണ്ട്. ഒരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഇവരുടെ ആത്മഹത്യയുടെ കാരണം ന്യൂറോട്ടിക് ഡിപ്പ്രഷനാണ് എന്ന് തിരിച്ചറിയാറില്ല എന്നതാണ് വസ്തുത. അതും വെറും ഡിപ്പ്രഷനല്ല; ന്യൂറോട്ടിക് ഡിപ്പ്രഷന്‍ തന്നെയായിരിക്കും. എന്നാല്‍ ന്യൂറോട്ടിക്ക് ആയ വ്യക്തികള്‍ക്ക് എളുപ്പം ക്ഷുഭിതരാകുന്ന പ്രക്യതം ഉണ്ടെങ്കില്‍ തന്നെയും പലകാര്യങ്ങളിലും സംയമനം പുലര്‍ത്താനും അവര്‍ക്ക് കഴിയും. അവരുടെ പ്രയാസങ്ങള്‍ പുറത്ത് പറയാതെ കൊണ്ടുനടക്കും. പിന്നീട് ഒരുവിഭ്രാന്തിയുടെ ഘട്ടത്തിലാണ് ആത്മഹത്യക്ക് ശ്രമിക്കുന്നത്. ഒരുപ്രയാസവും ഇല്ലാതെ നടന്നിരുന്ന നാട്ടുകാരില്‍ പലരും ആത്മഹത്യ ചെയ്യുന്നുവെങ്കില്‍ അവരുടെ ഉള്ളില്‍ ശക്തമായ ന്യൂറോട്ടിക് ഡിപ്പ്രഷന്‍ ഉണ്ടായിരുന്നുവെന്ന് അനുമാനിക്കാവുന്നതാണ്. തന്‍റെ പ്രയാസങ്ങള്‍ ഏതെങ്കിലും ഒരുതരത്തില്‍ മറ്റുള്ളവരെ ധരിപ്പിക്കാന്‍ ശ്രമിച്ചിരിക്കും. ആ ശ്രമങ്ങള്‍ വിഫലമാകുന്ന ഘട്ടത്തില്‍ ഉണ്ടാകുന്ന വിഭ്രാന്തിയാണ് വ്യക്തിയെ ആത്മഹത്യയിലേക്ക് നയിക്കുക. ഈ വിഭ്രാന്തിയില്‍ മരണഭയം തീരെ കുറവായിരിക്കും.
ഇന്ന് സമൂഹത്തില്‍ ആശുപത്രികളില്‍ എത്തുന്ന രോഗികളില്‍ 50% രോഗികള്‍ വിഷാദരോഗമുള്ളവരാണ്. കൈകാല്‍ വേദന-കഴപ്പ്, നെഞ്ചുവേദന, ശ്വാസമുട്ട്, തലവേദന, ശരീരമാസകലം തരിപ്പ്, ക്ഷീണം, ഉറക്കകുറവ്, ബ്ലഡ് പ്രഷര്‍, തലകറക്കം, ഹ്യദ്രോഗം എന്നിങ്ങനെ വിവിധ കാരണങ്ങളാലും വിഷാദരോഗം രംഗാപ്രവേശം നടത്താറുണ്ട്. എന്നിരുന്നാലും വരുന്നവരില്‍ ഭൂരിപക്ഷം രോഗികളും വിഷാദരോഗം അനുഭവിക്കുന്നവരാണന്ന് തിരിച്ചറിയാന്‍ നമ്മുടെ ചികിത്സ മേഖലയിലെ വൈദ്യന്‍മാര്‍ക്ക് കഴിവില്ലെന്നത് മറ്റൊരു വസ്തുത. എന്നാല്‍ എന്തെങ്കിലും അസ്വാഭാവികത തോന്നുന്നുവെങ്കില്‍ അത് മാനസികചികിത്സ വിഭാഗത്തിലേക്ക് തിരിച്ചുവിടുന്നതിലും നമ്മുടെ വൈദ്യന്മാര്‍ പരാജിതരാണ്. അവര്‍ അതിനെകുറിച്ച് പഠിക്കുന്നില്ല എന്നതും ഒരുകാരണമാണ്. ഒരു വ്യക്തിയുടെ ശാരീരികമായ മറ്റുരോഗങ്ങളെ കൂടി വഷളാക്കി മരണത്തിലേക്ക് തള്ളിവിടാന്‍ വിഷാദരോഗത്തിനു കഴിയും.
ന്യൂറോട്ടിക് ഡിപ്പ്രഷന്‍റെ മുഖ്യമായ കാരണങ്ങള്‍; ഒന്ന്. പരമ്പരാഗതമായി മാതാപിതാക്കളില്‍ നിന്നു പകര്‍ന്നു (ഫാമിലി ഹിസ്റ്ററി) കിട്ടുന്ന ജീനുകളുടെ പ്രവര്‍ത്തനത്തിലെ വൈകല്യം തന്നെയാണ്. څടൈപ്പ് എچ പ്രക്യതക്കാര്‍ക്ക് ഉത്കണ്ഠയോടപ്പം വിഷാദരോഗം വരാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ څക്ലസ്റ്റര്‍ സിچ വിഭാഗത്തിലെ വ്യക്തിത്വഉടമകള്‍ക്കും വിഷാദരോഗത്തിന് സാധ്യത ഏറെയാണ്. ഹിപ്പോകാംമ്പസ്സിന്‍റെ വലുപ്പചെറുപ്പം വിഷാദരോഗത്തിന് കാരണമാ കുന്നുവെന്ന് അടുത്തകാലത്ത് പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. ചിലരില്‍ സ്ട്രെസ്സ് ഹോര്‍മോണായ കോര്‍ട്ടീസോണ്‍ ആവശ്യത്തിലധികം ഉല്‍പാദിപ്പിക്കപ്പെടുകയും അതു ടോക്സിക്കായി രൂപാന്തരംപ്രാപിച്ച് മാറിപ്രവര്‍ത്തിച്ച് തലച്ചോറിലെ ഹിപ്പോകാംമ്പസ്സിന്‍റെ പ്രവര്‍ത്തനത്തെ മന്ദഗതിയിലാക്കുന്നതും വിഷാദത്തില്‍ കൊണ്ട് എത്തിക്കുന്നതാണ്. ഹിപ്പോകാംമ്പസ്സിന്‍റെ വലുപ്പവും താരതമേന്യ കുറഞ്ഞിരുന്നാല്‍ സ്വാഭാവികമായും സെറാട്ടോണിന്‍ എന്ന ന്യൂറോട്രാന്‍സ്മിറ്ററിന്‍റെ ഉത്പാദനവും സംഭരണവും കുറഞ്ഞ് വിഷാദരോഗത്തിലെക്ക് നയിക്കപ്പെടുന്നതാണ്. പെര്‍വസീവ് ഡവലപ്പ്മെന്‍റല്‍ ഡിസോര്‍ഡറായ എഡിഎച്ച്ഡിയെ അതിജീവിച്ച് വരുന്നവര്‍ ഭാവിയില്‍ ശക്തമായ വിഷാദരോഗത്തിന് വിധേയരാകുന്നുവെന്ന പഠനം അടുത്ത കാലത്ത് പ്രസിദ്ധിയാര്‍ജ്ജിച്ചിരിക്കുന്നു.
രണ്ട്: നിരന്തരമായി ജീവിതത്തില്‍ പരാജയങ്ങളും ദുരിതങ്ങളും ഏറ്റുവാങ്ങുന്ന വരും എളുപ്പം വിഷാദരോഗത്തിന് അടിമപ്പെടുന്നു. പ്രത്യേകിച്ച് ഒന്നാമത്തെ വിഭാഗത്തില്‍ സൂചിപ്പിച്ച തലച്ചോറിന്‍റെയും ജീനുകളുടെയും പ്രവര്‍ത്തന വൈകല്യമുള്ളവര്‍ക്ക് നാഡീരോഗ വിഷാദരോഗം വരാനുള്ള സാധ്യത വളരെ കൂടുതലായിരിക്കും. ഇവര്‍ക്കിത് പ്രത്യേക സീസണുകളിലായും കാണപ്പെടുന്ന താണ്. ഇത്തരം വ്യക്തികള്‍ക്ക് ജീവിതം വിരസമായി അനുഭവപ്പെടുന്നു. തന്‍റെ ജീവിതത്തെ കുറിച്ചുള്ള ക്കാഴ്ചപാടുപോലും മാറി വ്യക്തിയെ സദാനേരം ചിന്താകുലനാക്കുന്നു. സമൂഹത്തിലെ അനുദിനം മാറുന്ന ജീവിതശൈലിയും വിഷാദത്തിലേക്ക് തള്ളിവിടുന്ന കാരണങ്ങളാണ്. തന്‍റെ ചുറ്റുമുള്ളവരുടെ ജീവിതവും പ്രവര്‍ത്തനരീതികളും രോഗി തന്‍റെ ജീവിതവുമായി താരതമ്യം ചെയ്തുനോക്കി അതില്‍ നിരര്‍ത്ഥത തോന്നുന്നുവെങ്കില്‍ അയാള്‍ ആത്മഹത്യയിലേക്ക് നീങ്ങും. കുടുംബത്തിലെ അംഗങ്ങള്‍ നിരന്തരം വിഷാദിച്ചിരിക്കുന്നത് കണ്ടുവളരുന്ന കുട്ടികളിലേക്കും വിഷാദരോഗം പകര്‍ന്നുവരും.
ഇത്തരം ചില വ്യക്തികള്‍ക്ക് മരുന്നുചികിത്സമാത്രം പ്രയോജനകരമാവുന്ന സാഹചര്യവും ഉണ്ടാകാം. കാരണം യുക്തിരഹിതവും അനാവശ്യവുമായ ചിന്തകളും കാഴ്ചപാടുകളും നിറഞ്ഞ് വികലമായിരിക്കും ഇവരുടെ മനസ്സ്. ചികിത്സ ലഭിക്കാതെ ഇത് തുടര്‍ന്നു പോവുകയാണെങ്കില്‍ സൈക്കോട്ടിക് ഡിപ്പ്രഷന്‍ ആയി മാറുകയും ചെയ്യും. അന്നേരം യാഥാര്‍ത്ഥ്യബോധം വളരെ കുറവായിരിക്കും. സൈക്കോട്ടിക് ഡിപ്പ്രഷന്‍ ഉള്ളവര്‍ക്ക് സാധാരണജീവിതം നയിക്കുക പ്രയാസകരമായിരിക്കും.

വിഷാദരോഗത്തില്‍ കാണുന്ന ലക്ഷണങ്ങള്‍:
1. ശുഭാപ്തി വിശ്വാസമില്ലായ്മ
2. സ്ഥിരമായി ചെയ്തുവരുന്ന കാര്യങ്ങളില്‍ താല്‍പര്യക്കുറവ്
3. ഭക്ഷണം കഴിക്കുന്ന ക്രമത്തില്‍ ഏറ്റക്കുറച്ചില്‍V 4. ഉറക്കക്കുറവ്
5. വ്യര്‍ത്ഥത
6. അകാരണമായ ഭയം
7. നിസഹായതാബോധം
8. കരച്ചില്‍
9. ഒറ്റപെട്ടുപ്പോയി എന്ന ചിന്തകള്‍
10. തന്നെ ആരും മനസിലാക്കാനില്ല എന്ന തോന്നല്‍.
11. തന്നിലേക്ക് തന്നെ ഒതുങ്ങികൂടുക
12. എല്ലാവരും തന്നെ കുറ്റപ്പെടുത്തുന്നു എന്ന തോന്നല്‍
13. ഏകാഗ്രത നഷ്ടപ്പെടുക 14. ഈര്‍ഷ്യയും നീരസവും പ്രകടിപ്പിക്കുക
15. സ്വയം വിമര്‍ശിച്ചും, പഴിപറഞ്ഞും ഇരിക്കുക.
16. ലൈംഗീകവിരക്തി
17. ശൂന്യതാബോധം
18. തന്നിലെ കഴിവുകേടുകളെ വിലപിച്ചിരിക്കുക
19. ചൊടിമിടുക്ക് ഇല്ലാതിരിക്കുക
20. സദാ തൂങ്ങിപിടിച്ചിരിക്കുക.
21. പെട്ടെന്ന് അസ്വസ്ഥരാവുക
22. കുറ്റബോധം/ആത്മനിന്ദ
23. ആത്മഹത്യ ചെയ്യുവാനുള്ള തോന്നല്‍
24. അന്തര്‍മുഖത.
25. സദാ നിരാശ പ്രക്യതം
26. പ്രതീക്ഷ നശിച്ചെന്ന തോന്നല്‍
എന്നീ നിരവധി സവിശേഷതകള്‍ ന്യൂറോട്ടിക്വിഷാദരോഗ ലക്ഷണങ്ങളില്‍ ഒളിഞ്ഞിരിപ്പുണ്ടാകും. മരുന്നുകളുടെ സഹായമില്ലാതെ സാധാരണഗതിയിലുള്ള കൗണ്‍സലിംഗ്/തെറാപ്പികള്‍ ഇവിടെ ഒരുതരത്തിലും ഗുണകരമാവുകയില്ല.
മറ്റുചിലപ്പോള്‍ തലവേദന, ക്ഷീണം, പേശികള്‍ വലിഞ്ഞുമുറുകല്‍, വയറുവേദന, നെഞ്ചുവേദന, കൈകാല്‍ കഴപ്പ്-തരിപ്പ് എന്നിവയായിരിക്കും പ്രകടിപ്പിക്കുക. വിഷാദരോഗത്തിലെ ലക്ഷണങ്ങള്‍ എല്ലാവരിലും ഒരുപോലെ ആയിരിക്കുകയില്ല. ചിലര്‍ അമിതമായി ഭക്ഷണം കഴിച്ച് പൊണ്ണത്തടിയാകും. നിലവില്‍ വിഷാദ രോഗമാണ് തന്നെ ബാധിച്ചിരിക്കുന്നത് എന്ന് വൈകിയായിരിക്കും രോഗിയും ബന്ധുക്കളും അറിയുക. തനിയെ മാറികൊള്ളുമെന്ന് കരുതി പലരും അവഗണിക്കുകയും പതിവാണ്. V ശാരീരികവും മാനസികവുമായ ഒട്ടേറെ പെരുമാറ്റ വ്യതിയാനങ്ങളുടെ കൂട്ടമായ അവസ്ഥയാണ് വിഷാദരോഗത്തില്‍ കൂടുതലും പ്രകടമാവുക. ഇതില്‍ നിസ്സഹായതാബോധം, ഒന്നും കൊള്ളുകയില്ല എന്നതോന്നല്‍, പ്രതീക്ഷാരാഹിത്യം, അകാരണമായ വ്യാകുലത, ഉന്മേഷക്കുറവ്, ഒന്നിലും താല്‍പര്യമില്ലായ്മ, ജീവിതം മടുപ്പായി അനുഭവപ്പെടുക, ആത്മഹത്യ ചിന്തകള്‍ എന്നിവ ഒരാഴ്ചയില്‍ അധികമായി കാണപ്പെടുന്നുവെങ്കില്‍ പ്രസ്തുത വ്യക്തിക്ക് ന്യൂറോട്ടിക് വിഷാദരോഗം ഉണ്ടെന്ന് അനുമാനിക്കാവുന്നതാണ്.
വിഷാദരോഗത്തെ നാലായി തരമായി തിരിച്ചിരിക്കുന്നു.
ഒന്ന്: മെലങ്കോളിക് ഡിപ്രഷന്‍; ഇതില്‍ ശരീരം മെലിയുക, ഉറക്കക്കുറവ്, രുചിയില്ലായ്മ, ശരീരഭാരം കുറയുക, ലൈഗികതാല്‍പര്യം നന്നേ കുറഞ്ഞിരിക്കുക, സദാ കരഞ്ഞ്കൊണ്ടിരിക്കുക എന്നിവ കാണപ്പെടുന്നു.
രണ്ട്: ടിപ്പിക്കല്‍ ഡിപ്രഷന്‍; മെലങ്കോളിക്കിന് നേരെ വിരുദ്ധദിശയില്‍- എങ്കിലും ഉദാസീനതയും മന്ദതയും ഇവരില്‍ ഉണ്ടായിരിക്കും.
മൂന്ന്: സൈക്കോട്ടിക് ഡിപ്രെഷന്‍: ഈ ഗണത്തില്‍ മിഥ്യാബോധവും(ഡെലൂഷന്‍) മതിഭ്രമവും(ഹാലൂസിനേഷന്‍) അടങ്ങിയിരിക്കും. ഡെലൂഷന്‍ ഓഫ് റഫറന്‍സ്, ഡെലൂഷന്‍ ഓഫ് പേര്‍സിക്യൂഷന്‍, തന്നെ ആരോ കൊല്ലുവാനായി വരൂന്നു, ആരോ ഉപദ്രവിക്കാന്‍ വരുന്നു. ദൂരെ ആരോ തന്നെ നിയന്ത്രിക്കുന്നു-നിരീക്ഷിക്കുന്നു വെന്ന തോന്നല്‍, മറ്റുള്ളവര്‍ക്ക് ഇല്ലാത്ത ശബ്ദവും കാഴ്ചകളും ഇവര്‍ക്ക് അനുഭവപ്പെടുക, ഇതൊക്കെ സൈക്കോട്ടിക് ഡിപ്രഷന്‍റെ സവിശേഷതകളാണ്.
നാല്: കാറ്ററ്റോണിക് ഡിപ്പ്രഷന്‍: വിഷാദത്തോടൊപ്പം ഒരുപാട് നേരം നിശ്ചലമായി ഒരുപ്രതിമ കണക്കേ ഇരിക്കുന്ന പ്രക്യതം. അങ്ങിനെ ആഴചകളും മാസങ്ങളും ഇമവെട്ടാതെ ഇരുന്നേക്കാം